ന്യൂദല്‍ഹി: ഓള്‍ഡ് ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ കഴിഞ്ഞ രാത്രിയിലെ വന്‍ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചു.
മൊത്ത വസ്ത്ര വ്യാപാരത്തിനു പേരു കേട്ട കത്ര ദുലിയ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അമ്പതോളം കടകളാണ് അഗ്നിക്കിരയായത്. ഇന്നു പലര്‍ച്ചെ വരെ മുപ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ കഠിനമായി പരിശ്രമിച്ചാണ് തീ അണച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ഏഴു മണിക്കൂറോളം അഗ്നിബാധ തുടര്‍ന്നു. അതിനിടെ ഒരു മൂന്നു നില കെട്ടിടം തകര്‍ന്നു വീണത് അഗ്നിശമന സേനാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: