കണ്ണൂര്‍: പഴയങ്ങാടിയിലെ ഒരു കൂട്ടം യുവകലാകാരന്മാരുടെ നേതൃത്വത്തില്‍ ചെറുകുന്ന് വൈഗരി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ‘നിശ്ചലം’ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം 25ന് നടക്കും. വൈകീട്ട് ആറിന് പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപം പൊതുവേദിയിലാണ് പ്രദര്‍ശനം നടക്കുക. ഒരു മണിക്കൂറും പത്ത് മിനുട്ടുമാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.
ബാബുമാനുവലാണ് തിരക്കഥയും സംവിധാനവും. ആന്‍സി വിനിഷയുടേതാണ് കഥാസാരം. ഛായാഗ്രഹണം ബിജു ഫെയിമും പശ്ചാത്തല സംഗീതം ഹരിനാരായണനും സംഗീതസംവിധാനവും ആലാപനവും കാഞ്ഞങ്ങാട് രാമചന്ദ്രനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായി സി.ജി.ജോണ്സണ് വെങ്ങര, ആന്‍സി വിനിഷ, എവിലിന് ഷമ്മി എന്നിവരെ കൂടാതെ തപസ്യ കലാസമിതിയിലെ കലാകാരന്മാരും ഡോക്യുമെന്ററിയില്‍ അണിനിരക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സി.ജി.ജോണ്സണ്, ബാബു മാനുവല്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്, ആര്‍ട്ടിസ്റ്റ് ശശികല, ആന്‍സി വിനിഷ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: