മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ

Tuesday 23 May 2017 10:18 pm IST

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കാം. ഇതിനായി അക്ഷയ സംരംഭകര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലനത്തില്‍ സി-ഡിറ്റ് റീജണല്‍ സെന്റര്‍ മാനേജര്‍ ജയഹരി, പ്രോഗ്രാം മാനേജര്‍ രാഗിത്ത്.എ തുടങ്ങിയവര്‍ ക്ലാസെടുത്തു. ക്ലാസിന് ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം.മിഥുന്‍കൃഷ്ണ, അക്ഷയ പ്രൊജക്ട് ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും പുതിയ യോഗ്യതകള്‍ കൂട്ടിചേര്‍ക്കുന്നതിനും അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യമായിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്താതെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മടന്ന പരിശീലനത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജെ.സെബാസ്റ്റ്യന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വി.രമേശന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.