കോട്ടയം: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.പല ഹോട്ടലുകളുടെയും അടുക്കള വൃത്തി ഹീനമാണെന്നും മോശം സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. ഈ ഹോട്ടലുകളുടെ ഉടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്കി. ദിവസങ്ങള്‍ പഴക്കമുള്ള പച്ചക്കറികളും മത്സ്യവും മാംസവും സംഘം പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: