വരിക ഗന്ധര്‍വ ഗായകാ പ്രകാശനം ചെയ്തു

Tuesday 23 May 2017 10:45 pm IST

സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ രചിച്ച വരിക ഗന്ധര്‍വ ഗായകാ എന്ന പുസ്തകം ലീലാമണി ദേവരാജന് നല്‍കി എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യുന്നു.
മധു ബാലകൃഷ്ണന്‍, രഞ്ജിത്ത്, എം. ജയചന്ദ്രന്‍, പ്രിയ ജയചന്ദ്രന്‍, മുഹമ്മദ് ഈസ എന്നിവര്‍ സമീപം.

കോഴിക്കോട്: സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററെ കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ രചിച്ച വരിക ഗന്ധര്‍വ ഗായകാ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍, ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

ദേവരാജന്‍ മാസ്റ്റര്‍ക്ക് ശിഷ്യനായ എം. ജയചന്ദ്രന്റെ കാണിക്കയും ഗുരുവന്ദനവുമാണ് ഈ പുസ്തകമെന്ന് എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു. ദേവരാജന്‍മാസ്റ്ററുടെ സവിശേഷ വ്യക്തിത്വത്തെക്കുറിച്ച് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഈസ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നാരായണന്‍ പുസ്തക പരിചയവും രാജേന്ദ്രന്‍ എടത്തുംകര മുഖ്യപ്രഭാഷണവും നടത്തി. ഗായകന്‍ മധു ബാലകൃഷ്ണന്‍, ശ്രീകുമാര്‍ മേനോന്‍, രഞ്ജിത്ത്, ഡോ. സുരേഷ് പുത്തലത്ത്, ആര്‍. ഇളങ്കോ, ബിജു കുമാര്‍, സഞ്ജീവ് എസ്. പിള്ള, എം. ജയചന്ദ്രന്‍, അജയ് ഗോപാല്‍, അനില്‍ മങ്കട എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.