പ്ലസ് വണ്‍ പ്രവേശനം; ലഭിച്ചത് 4,57,307 അപേക്ഷകള്‍

Tuesday 23 May 2017 11:07 pm IST

മാവേലിക്കര: പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 4,57,307 അപേക്ഷകള്‍. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 4,22,910 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 34,397 അപേക്ഷകള്‍ അധികമായി ലഭിച്ചു. മെറിറ്റ്-2,85,493, സ്‌പോര്‍ട്ട്-9,449, കമ്മ്യൂണിറ്റി-25,512, മാനേജ്‌മെന്റ്-1,02,456 ഇങ്ങനെയാണ് സീറ്റുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ സീറ്റുകളേക്കാള്‍ കുറവ് അപേക്ഷകളാണ് ലഭിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. പാലക്കാട് 11,072, മലപ്പുറം 17,111 അപേക്ഷകള്‍ അധികമായി ലഭിച്ചു. ജില്ല, നിലവിലെ സീറ്റ്, ലഭിച്ച അപേക്ഷ ക്രമത്തില്‍, തിരുവനന്തപുരം 36,544-37,098, കൊല്ലം 31,082-34,056, പത്തനംതിട്ട 17738-26826, ആലപ്പുഴ 27,016-26,826, കോട്ടയം 26,206-23,925, ഇടുക്കി 14,152-13,861, എറണാകുളം 38,056-36,557, തൃശൂര്‍ 38,234-39,355, പാലക്കാട് 32,586-43,658, കോഴിക്കോട് 40,262-45,735, മലപ്പുറം 60,646-77,757, വയനാട് 10,188-11,332, കണ്ണൂര്‍ 33,018-34,283, കാസര്‍ഗോഡ് 16,912-17,566. ഈ ആഴ്ച സിബിഎസ്‌സി പരീക്ഷ ഫലം വരുന്നതോടെ ഓരോ ജില്ലകളിലും അപേക്ഷകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്‌മെന്റ് 29നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനുമാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.