തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിക്കവെ ജനനേന്ദ്രിയം മുറിക്കപ്പെട്ട കേസില്‍ വൈദ്യപരിശോധന റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ കോടതി ഉത്തരവിനായി ശ്രീഹരിയുടെ അഭിഭാഷകന് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
ശ്രീഹരിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൊടുംകുറ്റവാളികള്‍ക്ക് പോലും ജീവിത സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഭരണഘടന അനുശാസിക്കുന്നതുകൊണ്ട് തന്നെ ശ്രീഹരി ചികത്സ ലഭ്യമാക്കുന്നതിന് അര്‍ഹനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: