രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പത്ത് തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് മത്സബന്ധനം നടത്തി എന്നാരോപിച്ചാണ് അറസ്റ്റ്. രണ്ടു ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു.
തൊഴിലാളികള്‍ തലൈമാനാര്‍ ജയിലിലാണെന്നു ലങ്കന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ അഞ്ചംഗ സംഘം ബോട്ട് കേടായി കടലില്‍ കുടുങ്ങി കിടക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരെ തെരഞ്ഞു ചെന്ന മറ്റൊരു സംഘത്തെയും നാവിക സേന അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ മൂന്നു തമിഴ് മത്സ്യത്തൊഴിലാളികളെ കള്ളക്കടത്തുകാരെന്നാരോപിച്ചു ലങ്കന്‍ നാവികര്‍ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ ജാഫ്നയിലെ കാല്പ്പട്ടി ജയിലിലടച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: