യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം

Wednesday 24 May 2017 10:27 am IST

കൊല്‍ക്കത്ത: സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് പിബിയ്ക്ക് കത്തെഴുതി. യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കുന്നതിനായി ഒരാള്‍ക്ക് രണ്ട് തവണ എന്ന നിബന്ധന മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. യെച്ചൂരിയെപ്പോലെ ഒരാള്‍ രാജ്യസഭയില്‍ ആവശ്യമാണെന്നും കത്തില്‍ പറയുന്നു. അടുത്തമാസം ചേരുന്ന പിബിയോഗം വിഷയം ചര്‍ച്ചചെയ്യും. സിപിഎമ്മിന് ഒറ്റയ്ക്ക് യച്ചൂരിയെ വിജയിപ്പിക്കാനാവില്ല. അതിനാല്‍ നേരത്തെ അവര്‍ കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടിരുന്നു. യച്ചൂരിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.