അമ്മു അമ്മ അനുസ്മരണം നടത്തി
Wednesday 24 May 2017 12:06 pm IST
ഇരിട്ടി: തില്ലങ്കേരി കാര്‍ക്കോട് വെച്ച് 2002 മെയ് 23 ന് മാര്‍ക്സിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ട സ്വര്‍ഗ്ഗീയ അമ്മു അമ്മ അനുസ്മരണ പരിപാടി കാര്‍ക്കോട് വെച്ച് നടന്നു. രാവിലെ അമ്മു അമ്മ സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി എം.രതീഷ് പുന്നാട്, മനോജ് പടിക്കച്ചാല്‍, കെ.ശ്രീജിത്ത്, എം.സതേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് പി.സുരേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി.