ഇരിട്ടി : ജെസിഐ ഇരിട്ടി, ജനമൈത്രി പോലീസ് കരിക്കോട്ടക്കരി എന്നിവയുടെ പങ്കാളിത്തത്തോടെ മൂന്നാംകുറ്റി കോളനിയില്‍ നിര്‍മ്മിച്ച് നല്കുന്ന സ്നേഹവീടുകളുടെ താക്കോല്‍ ദാനകര്‍മ്മവും കോളനിയില്‍ നിന്നും പ്ലസ്ടുവിനു ഉന്നതവിജയം കരസ്ഥമാക്കിയ പി.സോബിയയെ അനുമോദിക്കല്‍ ചടങ്ങും ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാംകുറ്റി കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം ഐപി എസ് സ്നേഹ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിക്കും. ജെസിഐ ഇരിട്ടി നല്കുന്ന ഔട്ട്സ്റ്റാന്റിംഗ് ഗവര്‍മ്മെന്റ് എംപ്ലോയി അവാര്‍ഡ് നേടിയ കരിക്കോട്ടക്കരി ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍ വി.പി.സതീശനെ എസ്ഐയെ അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സെബാസ്റ്റ്യന്‍ ആദരിക്കും.
ജെസിഐ നല്കുന്ന ബെസ്റ്റ്സ്റ്റൂഡന്റ് 2017ന് അര്‍ഹയായ മൂന്നാംകുറ്റി കോളനിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പി.സോബിയയെ ജെസിഐ പ്രസിഡന്റ് ദിലീപ് ടി.ജോസഫ് അനുമോദിക്കും. ചടങ്ങില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, കണ്ണൂര്‍ ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍ വി.എന്‍.വിശ്വനാഥന്, ജെ സിഐ സോണ്‍ വൈസ് പ്രസിഡന്റ് ടി.കെ.രാജേഷ്, മട്ടന്നൂര്‍ സിഐ എം.വി.ജോണ്‍, കരിക്കോട്ടക്കരി എസ്ഐ മാരായ സുധീര്‍ കല്ലന്, വി.പി.സതീശന്,തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ എസ്ഐ വി.പി. സതീശന്, ബിജു കുറുമുട്ടം, പി.സി.ബേബി, കെ.സജിന്‍, എ.എം.ബിജോയ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: