നഗരത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നു

Wednesday 24 May 2017 12:33 pm IST

അഞ്ചല്‍: മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ വഴിതേടുന്ന അഞ്ചല്‍ പഞ്ചായത്ത് പട്ടണത്തിന്റെ ഒത്ത നടുവിലിട്ടു പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ കത്തിക്കുന്നതിന് മൗനാനുവാദം നല്‍കുന്നു. അഞ്ചലില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനങ്ങളില്ല .വ്യാപാരികളും വഴിയോരക്കച്ചവടക്കാരും മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുകയാണ്. റോഡില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം രാത്രിയില്‍ കത്തിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പകല്‍ തന്നെ മാലിന്യം കത്തിച്ചത് കാല്‍നടയാത്രക്കാര്‍ക്കും പട്ടണത്തിലെത്തിയവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അഞ്ചല്‍ ആര്‍ഓ ജംഗ്ഷനില്‍ വ്യാപാരികള്‍ കടയടച്ചു കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ റോഡില്‍ ഉപേഷിക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന വ്യാപാരികള്‍ക്കെതിരെനടപടി എടുക്കണമെന്നും യഥാസമയം മാലിന്യ നീക്കം നടത്തണമെന്നും ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതിപ്രസിഡന്റ് അഗസ്ത്യക്കോട് ഹരികുമാര്‍, ജനറല്‍സെക്രട്ടറി എം. മണിക്കുട്ടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.