തേവലക്കരയില്‍ ആന വിരണ്ടു

Wednesday 24 May 2017 12:35 pm IST

ചവറ: തേവലക്കരയില്‍ ആന വിരങ്ങോടിയത് പരിഭ്രാന്തി പരത്തി. അനന്ദു എന്ന ആനയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് വിരണ്ടോടിയത്. തേവലക്കര സ്വദേശി നികേഷ്ബാബു ആനയെ പാട്ടേത്തിനെടുത്ത് ക്ഷേത്രങ്ങളില്‍ എഴുന്നള്ളത്തിന് അയക്കുന്നതിനാല്‍ ഇയാളുടെ വീടിന് സമീപം പുരയിടത്തിലാണ് ഇതിനെ തളയ്ക്കുന്നത്. പാപ്പാന്‍ പതിവുപോലെ ആനയെ തീറ്റിക്കായി കൊണ്ടുപോകുന്നതിനിടയില്‍ വിരങ്ങോടുയായിരുന്നു. സംഭവം അറിഞ്ഞ് തെക്കുംഭാഗം പോലീസ് സ്ഥലത്തെത്തി. ഇടറോഡുകളിലൂടെ ഓടിയ ആനയെ പാപ്പാന്‍മാരുടെ ശ്രമഫലമായി മണിക്കൂറുകള്‍ക്ക് ശേഷം ചേനങ്കര കുമ്പഴമുക്കിലെ പുരയിടത്തില്‍ തളച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.