സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Wednesday 24 May 2017 12:39 pm IST

അഞ്ചല്‍: ചിതറ കല്ലുവെട്ടാംകുഴി കോളനിയ്ക്കു സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കടയ്ക്കലില്‍ നിന്ന് കല്ലറയിലേക്കു പോയ സ്വകാര്യ ബസും കല്ലറയില്‍ നിന്നും കടയ്ക്കലേക്കു പോയ സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. കടയ്ക്കലിലേക്ക് പോയ സ്വകാര്യ ബസ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചും, അമിത വേഗതയില്‍ വാഹനമോടിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാരുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.