അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ആഭരണങ്ങളും വസ്തുവകകളും ഡിജിറ്റല്‍ രേഖയാക്കുന്നു. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണപതക്കങ്ങള്‍ കാണാതായ പോയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ക്ഷേത്രങ്ങളിലെ സ്ട്രോംഗ് റൂമുകളുടെ സുരക്ഷ കർശനമാക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു.
അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണത്തിലെ അമൂല്യ രത്നങ്ങള്‍ പതിച്ച പതക്കം പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ കാണിക്കവഞ്ചികളില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പതക്കം കാണാതായ ശേഷം രണ്ടു തവണ വഞ്ചികള്‍ തുറന്ന് പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ വഞ്ചികളില്‍ നിന്ന് ഇവ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: