ഇരിട്ടി: ഇരിട്ടി നഗരസഭ അഞ്ചാം വാര്‍ഡില്‍ പുതുതായി ടാര്‍ ചെയ്തു നവീകരിച്ച എടക്കാനം മഹാവിഷ്ണുക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സത്യന് കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ.രാമദാസന് മാസ്റ്റര്‍, മുന്‍ പഞ്ചായത്തംഗം ടി.ദേവകി എന്നിവര്‍ പ്രസംഗിച്ചു. എം.പ്രഭാകരന് സ്വാഗതവും കെ.രാമകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: