ഇരിട്ടി: കാര്‍ക്കോട് ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കാര്‍ക്കോട് അമ്മു അമ്മ സ്മൃതി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബാനിഷ്, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. എം.സതേഷ്, എം.അശ്വിനി, സി.എം.നയന, സി.എം.വൈഷ്ണവി, കെ.സാന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: