ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ കടബാധ്യത തീര്‍ക്കാന്‍ 2000 കോടി രൂപയുടെ പ്രത്യേക കേന്ദ്ര സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി മന്മോഹന് സിംഗിനോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്കാന് കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും അതിവേഗ റെയില്‍ ഇടനാഴിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി.
ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി മെട്രോ അടക്കമുള്ള സംസ്ഥാനത്തിനുള്ള പദ്ധതികള്‍ കാലതാമസം കൂടാതെ പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിതല സംഘവും മൈക്രോസോഫ്റ്റ് അധികൃതരുമായി കേരളഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ നാല് ‘സെന്റര്‍ ഓഫ് എക്സലന്‍സ്’ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ പരിഗണിക്കാന്‍ തയാറാണെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധികള്‍ മന്ത്രിതലസംഘത്തെ അറിയിച്ചു.
വിദ്യാഭ്യാസം, ഭരണ രംഗത്തെ ഇ-ഗവര്ണന്സ്, ഗ്രാമീണമേഖലയിലെ ഐ.ടി വികസനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് മൈക്രാസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: