തലശ്ശേരി: പിണറായിയില്‍ കുടിവെള്ള വിതരണവാഹനത്തിന് മുകളില്‍ പാലത്തിന്റെ സ്ലാബ് വീണ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പുല്ല്യോട്ടെ സുരേഷ് നിവാസില്‍ സൗരാഗിനെ(19) കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വാഹനത്തിന്റെ ഡ്രൈവര്‍ പ്രനില്‍, ജിമിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പിണറായി കിഴക്കുംഭാഗം മുട്ടേരി ക്ഷേത്രഭാഗത്ത് നിന്ന് വെള്ളവുമായി പോവുകയായിരുന്ന വാഹനത്തിന് മുകളില്‍ റോഡിന് കുറുകെ നിര്‍മ്മിച്ച നടപ്പാലത്തിന്റെ സ്ലാബാണ് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: