കൊല്‍ക്കത്ത; ബംഗാളില്‍ അതിര്‍ത്തിക്കടുത്ത്, തെക്കന്‍ ദിനാജ്പ്പൂരില് 12 കോടിയുടെ പാമ്പില്‍ വിഷം പിടിച്ചു. ബിഎസ്എഫ് സൈനികരാണ് കൂശ്മാണ്ഡി വനംവകുപ്പ് ഡിവിഷണല്‍ ഓഫീസ് നല്കിയ വിവരത്തെത്തുര്ന്ന് തെരച്ചില്‍ നടത്തി രണ്ട് വലിയ പാത്രം നിറയെ പാമ്പിന് വിഷം പിടിച്ചത്.
ഇതോടനുബന്ധിച്ച് സുദേവ് ടിഗയെന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇത് ബംഗ്ളാദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നാണ് സൂചന.
വേദനാ സംഹാരിയുണ്ടാക്കാന് പാമ്പിന് വിഷം ഉപയോഗിക്കുന്നുണ്ട്.
രക്തം കട്ടപിടിക്കാത്ത തരം രോഗമുള്ളവര്‍ക്കുള്ള മരുന്നിനും ഇത് ഉപയോഗിക്കാറുണ്ട്. രക്തപ്രവാഹം നിയന്ത്രിക്കാനുള്ള മരുന്നിലെ പ്രധാന ഘടകം തന്നെ ഇതാണ്. ലഹരിമരുന്ന് നിര്‍മ്മിക്കാനാണ് പാമ്പിന് വിഷം കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: