പാട്ന: ബീഹാറിലെ കത്തിഹാറില്‍ രണ്ടാം ഭാര്യയെ തലാഖ് ചൊല്ലുന്നത് തടഞ്ഞ ജ്യേഷ്ഠനെ യുവാവ് കുത്തിക്കൊന്നു. മൊഹമ്മദ് അന്‍വറുള്‍ ആണ് കൊല്ലപ്പെട്ടത്.
അന്‍വറുളിന്റെ ഇളയ സഹോദരന് മൊഹമ്മദ് സദ്ദാം രണ്ടാം ഭാര്യ ഇസ്ഫാല ഖാത്തൂണിനെ മൊഴിചൊല്ലാന്‍ ഒരുങ്ങുകയായിരുന്നു. ഇടനിലക്ക് എത്തിയ അന്‍വറുള്‍ ഇത് തടഞ്ഞു.
തുര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സദ്ദാം മൂത്ത സഹോദരന് അന്‍വറുളിനെ കുത്തുകയായിരുന്നു. സദ്ദം രണ്ടാമത് വിവാഹം കഴിച്ചിട്ട് കുറച്ചുനാളേ ആയിരുന്നുള്ളൂ. ആദ്യ വിവാഹത്തില്‍ നാലു കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: