കൊച്ചി : കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ ആള് ഗുജറാത്തിലെ നിരവധി സ്ഫോടനക്കേസുകളില്‍ പ്രതി. സുഹൈബ് പൊട്ടാനിക്കലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൊടിഞ്ഞി സ്വദേശിയായ ഇയാള്‍ വേങ്ങര പൈപ്പ് ബോംബ് കേസിലും പ്രതിയാണ്. ഇയാള്‍ സിമിയുടെ സജീവപ്രവര്‍ത്തകനായിരുന്നു.
ഇന്ത്യന്‍ മുജാഹിദ്ദീനുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 2008ല്‍ അഹമ്മദാബാദില്‍ നടന്ന സ്ഫോടനപരമ്പരയിലെ പ്രതിയാണ് ഇയാള്‍. നേരത്തെ സ്ഫോടനത്തിന്റെ സൂത്രധാരനായ മുഫ്തി അബു ബഷീറിനെയും മറ്റ് ഒമ്പത് പേരെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2008 ജൂലൈയില്‍ 70 മിനിട്ടിനുള്ളില്‍ 21 സ്ഥലങ്ങളിലാണ് ബോംബ് സ്ഫോടനമുണ്ടായത്. 56 പേര് ഇതില്‍ കൊല്ലപ്പെടുകയും 200പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക ഭീകര സംഘടനയായ ഹര്‍ക്കത് ഉള് ജിഹാദ് അല്‍ ഇസ്ലാമി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: