ന്യൂദല്‍ഹി: പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് ഫോണിന്റെ സേവനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പിന്നീട് പൊതുജനങ്ങള്‍ക്കും ബിഎസ്എന്‍എല്‍ പുതിയ സേവനം ലഭ്യമാക്കും. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനിയായ ഇന്മാര്സാറ്റിന്റെ സഹായത്തോടെയാണ് ബി.എസ്.എന്‍.എല്‍ സേവനം അവതരിപ്പിക്കുന്നത്.
നിലവില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലാവും സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എന്‍.എല്‍ രംഗത്തെത്തുക. ഇതിനായി ഇന്മാര്സാറ്റിന്റെ 14 സാറ്റലൈറ്റുകള്‍ സംസ്ഥാന പൊലീസ് സേനകള്‍, ബി.എസ്.എഫ്, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാവും ആദ്യ ഘട്ടത്തില്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: