ട്രെയിന്‍ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

Wednesday 24 May 2017 7:03 pm IST

കൊച്ചി: തൃശൂര്‍, പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 25, 26, 28, 29, 30 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. 25, 26, 29, 30 തീയതികളില്‍ എറണാകുളം-പാലക്കാട് മെമു 40 മിനിറ്റ് വൈകി ഉച്ചയ്ക്ക് 3.35നും, തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ 45 മിനിറ്റ് വൈകി വൈകിട്ട് 6.20നുമാണ് പുറപ്പെടുന്നത്. ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ 20 മിനിറ്റ് വൈകി വൈകിട്ട് 5.30ന് പുറപ്പെടും. തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്‌സ്പ്രസ് 25 മിനിറ്റും, ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്സ് 20 മിനിറ്റും വീതം ഒല്ലൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിടും. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്സ് 20 മനിറ്റ് നേരം പുതുക്കാട് സ്റ്റേഷനില്‍ പിടിച്ചിടും. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ 25, 28 തീയതികളില്‍ 25 മിനിറ്റ് വൈകി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്സ് അര മണിക്കൂറോളം തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.