പാക്കിസ്ഥാനുള്ള യുഎസ് വിഹിതം വെട്ടിക്കുറച്ചു; 19 കോടി ഡോളര്‍ കുറവ്

Wednesday 24 May 2017 8:15 pm IST

വാഷിങ്ടണ്‍: പാക്കിസ്ഥാനുള്ള ധനസഹായത്തില്‍ യുഎസ് കുറവ് വരുത്തി. 2016ല്‍ നല്‍കിയതിനേക്കാള്‍ 19 കോടി ഡോളര്‍ കുറച്ചു മാത്രമേ ഈ വര്‍ഷം നല്‍കൂയെന്ന് വിദേശകാര്യ വകുപ്പ് യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു. സൈനിക സഹായമായി നല്‍കുന്ന തുകയും കുറച്ചു. ഈ വര്‍ഷം 34.4 കോടി ഡോളറാണ് ആകെ പാക്കിസ്ഥാന് നല്‍കുന്നത്. 10 കോടി ഡോളര്‍ സൈനിക മേഖലയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ 53.4 കോടി ഡോളറാണ് നല്‍കിയത്. സൈന്യത്തിന് 22.5 കോടി ഡോളര്‍. ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞാല്‍ യുഎസ് കൂടുതല്‍ സഹായം നല്‍കുന്നത് പാക്കിസ്ഥാനാണ്. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ നല്‍കുന്ന സഹായത്തിനു പുറമെ അതിര്‍ത്തി സുരക്ഷയ്ക്കും, അഫ്ഗാനിലെ പോരാട്ടത്തിന്റെ പേരിലുമെല്ലാമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.