കോഴിക്കോട്: 2014ല്‍ അനുവദിച്ച ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂണ്‍ അഞ്ച് വഞ്ചനാദിനമായി ആചരിക്കുമെന്ന് കേരള എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമിതി യോഗം അറിയിച്ചു.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, അഞ്ചുവര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപരെ മുന്‍കാല പ്രാബല്യത്തോടെ എച്ച്എസ്എസ്ടിമാരാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. സിജു, ജോസഫ് കാരിമറ്റം, പി. അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: