കോട്ടയം: എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പൊലീത്താ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാന്‍ ആവില്ല.സ്വാശ്രയമേഖലയിലെ കോളേജുകളുടെ നിലനില്‍പ്പ് കൂടി പരിഗണിച്ചുള്ള ഫീസ് ഘടനയാണ് പരിഗണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതി പാവപ്പെട്ട കുട്ടികളെ ബാധിക്കാന്‍ ഇടയുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സഭ ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: