കൊച്ചി: ശാസ്ത്ര സാഹിത്യകാരനും കൊച്ചി സര്‍വ്വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് – പബ്ലിക്കേഷന്‍സ് ഡയറക്ടറുമായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ മെയ് 31 ന് വിരമിക്കും. ശാസ്ത്ര പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സയന്‍സ് കമ്മ്യൂണിക്കേറ്റര്‍ എന്ന കമ്മ്യൂണിക്കേഷന്‍ ഗവേഷണ ജേര്‍ണലിന്റെ സ്ഥാപക എഡിറ്ററാണ്. സര്‍വ്വകലാശാലയില്‍ പുസ്തക പ്രസാധനത്തിന് തുടക്കം കുറിച്ചു.
നൂറില്‍ പരം ഗ്രന്ഥങ്ങള്‍ പ്രസാധനം ചെയ്തു. മാതൃഭൂമിയില്‍ റിപ്പോര്‍ട്ടറായിരുന്നു. 1989 ലെ വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്കാരം അടക്കമുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജീവചരിത്രം, ബാലസാഹിത്യം, പത്രപ്രവര്‍ത്തനം, പോപ്പുലര്‍ സയന്‍സ് എന്നീ മേഖലകളില്‍ 45 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: