മുംബൈ: ഷീനാ ബോറ വധക്കേസിലെ അന്വേഷണ ഉദേ്യാഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍. മകനെ കാണാനില്ല. കേസ് അന്വേഷിക്കുന്ന എസ്ഐ ധ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി ഗാനോറിനെ(42) ഇന്നലെ രാത്രിയിലാണ് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
21 വയസുള്ള മകനെ കാണാനില്ല.രാത്രിയില്‍ ജോലി കഴിഞ്ഞ് ധ്യാനേശ്വര്‍ മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ രക്തത്തില്‍ മുങ്ങി മരിച്ചുകിടക്കുന്നത് കണ്ടത്. മടങ്ങിയെത്തി മണിയടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് രാത്രി ഒരുമണിയോടെ വീടിന്റെ താക്കോല്‍ അടുത്തുള്ള മാലിന്യക്കൂടയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വീടു തുറന്ന് അകത്തു കടന്നപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് അന്വേഷണം തുടങ്ങി. മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ മകനാേണാ കൊലയ്ക്കു പിന്നില്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. പോലീസ് പറഞ്ഞു. കുത്തിയ കത്തി സമീപത്തു നിന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: