ഹിന്ദു അവകാശ സംരക്ഷണയാത്ര ഇന്ന്

Wednesday 24 May 2017 8:56 pm IST

ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണയാത്ര ഇന്ന് ജില്ലയിലെത്തും. ചേര്‍ത്തല മുന്‍സിപ്പല്‍ മൈതാനത്ത് രാവിലെ 10.30ന് സ്വീകരണം. ഹിന്ദു അവകാശ സംരക്ഷണ സമ്മേളനം കേരള ചേരമര്‍ സര്‍വ്വീസ്സ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി മാങ്കാങ്കുഴി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് ജി.ബാലഗോപാല്‍ അദ്ധ്യക്ഷനാകും. യാത്രയ്ക്ക് മാവേലിക്കരയില്‍ തട്ടാരമ്പലം ജങ്ഷനില്‍ വൈകിട്ട് 3.30ന് സ്വീകരണം. 4.30ന് മാവേലിക്കര കെഎസ്ആര്‍ടിസി ജങ്ഷനില്‍ ഹിന്ദുഅവകാശ സംരക്ഷണ സമ്മേളനം സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെകട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ. രാജീവ് അദ്ധ്യക്ഷനാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആമുഖ പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.