ആലപ്പുഴ: മോഷ്ടിച്ച ബൈക്കുകളുമായി നാലംഗ സംഘം പോലീസ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഷിജിത്ത്, തിരുവനന്തപുരം സ്വദേശി ഷെമീര്‍, ആലുവ സ്വദേശി വിഷ്ണു, ആലപ്പുഴ പൂങ്കാവ് സ്വദേശി സജീര്‍ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പട്രോളിംഗ് സംഘം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ജനറല്‍ ആശുപത്രി ജംങ്ഷനില്‍ നിന്നാണ് രണ്ടു ബൈക്കുകളില്‍ സഞ്ചരിക്കുകയായിരിന്ന ഇവര്‍ പിടിയിലായത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ചുരണ്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ ഇവര്‍ നടത്തിയ കൂടുതല്‍ മോഷണങ്ങള്‍ സംബന്ധിച്ച് വ്യക്തതയുണ്ടാകു എന്ന് പോലീസ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: