ആലപ്പുഴ: എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന് വൈദിക സമിതിക്കു രൂപം നല്‍കും. സമുദായത്തിലെ ശാന്തിക്രിയകള് ചെയ്യുന്നവര്‍, പുരോഹിതന്മാര്, ഭാഗവത പാരായണം, മരണാനന്തരക്രിയകള്‍ നടത്തുന്നവര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് താലൂക്കുതലത്തിലാണ് വൈദിക സമിതി സംഘടിപ്പിക്കുന്നത്. 25ന് ഉച്ചയ്ക്ക് രണ്ടിന് യൂണിയന് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്ന രൂപീകരണ യോഗത്തില്‍ യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. വൈദിക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ലാലന് ശാന്തി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്, വൈസ് പ്രസിഡന്റ് പി. ഹരിദാസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: