തൊടുപുഴ: തെറ്റായ ദിശയില്‍ വന്ന വാന്‍ സ്കൂട്ടറിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരായ ഭര്‍ത്താവിനും ഭാര്യയ്ക്കും മകള്‍ക്കും വാനിന്റെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇടവെട്ടി ഈന്തുങ്കല്‍ പ്രദീപ് (47) ബാര്യ ബിജി (40) മകള്‍ കൃഷ്ണ (10) ഓമ്നി വാനിന്റെ ഡ്രൈവറായ പേഴക്കാപ്പള്ളി പള്ളിത്തോട്ടുവ സുധീര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 5.30ഓടെ വെങ്ങല്ലൂരിലാണ് അപകടം. സ്കൂട്ടര്‍ യാത്രികര്‍ മൂവാറ്റുപുഴ ഭാഗത്തു നിന്നും വരികയായിരുന്നു സ്കൂട്ടര്‍ യാത്രികര്‍. തൊടുപുഴയില്‍ നിന്നും വരികയായിരുന്ന വാന്‍ തെറ്റായ ദിശയില്‍ വന്ന് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കാലുകളും ഒടിയുകയും വയറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പ്രദീപിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയ്ക്ക് പരിക്കേറ്റ സുധീറിനെ ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: