മറയൂര്‍: ട്രാക്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മൂന്നാര്‍ പരിയവാരൈ എസ്റ്റേറ്റില്‍ നിന്നും വാഗുവാരെ എസ്റ്റേറ്റിലേക്ക് തെയിലയുമായി വരുന്നതിനിടെ ആണ് അപകടം. നല്ലതണ്ണി കല്ലാര്‍ ഫാക്ടറി ഡിവിഷനിലെ രവി(39) ക്കാണ് പരിക്കേറ്റത്.
ട്രാക്ട്രര്‍ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയില്‍ വച്ച് ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിക്കുകായയിരുന്നു എന്നാണ് വിവരം. ട്രാക്ടറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് വണ്ടിയില്‍ നിന്നും എടുത്ത് ചാടി രക്ഷപ്പെടുകയായിരുന്നു.രവി എടുത്തു ചാടിയെങ്കിലും പാറയുടെ പുറത്താണ് വീണത്. തലക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: