അനധികൃത മദ്യ വില്പന: യുവാവ് പിടിയില്‍

Wednesday 24 May 2017 9:59 pm IST

കോഴിക്കോട്: വിദേശമദ്യം അനധികൃതമായി വില്പ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം കസ്റ്റഡി യിലെടുത്തു. എരഞ്ഞിപ്പാലം ജംഗ്ഷന് സമീപം പള്‍സര്‍ ബൈക്കില്‍ മദ്യവില്‍പ്പന നടത്തുകയായിരുന്ന കക്കോടി സ്വദേശി സതീഷ് ബാബു(38)നെയാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം..സുഗുണനും സംഘവും കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. പ്രവീണ്‍കുമാര്‍, എസ്. ഷിബിന്‍, എം. റെജി, പി.കെ. അനില്‍കുമാര്‍, എന്‍. ശ്രീശാന്ത്, ഡ്രൈവര്‍ എം. ജയപ്രകാശ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.