കഞ്ചാവ് പിടികൂടി

Wednesday 24 May 2017 10:00 pm IST

കോഴിക്കോട്: 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വെള്ളയില്‍ നാലുകുടി പറമ്പ് വീട്ടില്‍ ഹാഷിമിനെ(38)യാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ചില്ലറ വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് വിവരം. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുഗുണനും സംഘവും , കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് വച്ച് പട്രോളിംഗിനിടെയാണ്ഇയാളെ കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.പ്രവീണ്‍കുമാര്‍, എസ്. ഷിബിന്‍, എം. റെജി, എം.സജീവന്‍, പി.കെ. അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.