കോട്ടയം : മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 15 വയസുകാരന് മകന് വെട്ടി പരിക്കേല്പിച്ചു. മണര്‍കാട് ഏരാറ്റുനട പാലക്കുഴിയില്‍ ശിവന്(43)ന് ആണ് പരിക്കേറ്റത്. കാലിന് വെട്ടേറ്റ ഇയാളെ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് കോട്ടയം മെഡി്ക്കല്‍ കോളേജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചേയായിരുന്നു സംഭവം. തമിഴ് നാട് സ്വദേശികളായ ശിവനും കുടുംബവും ഐരാറ്റുനടയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സ്ഥിരം മദ്യപാനിയായ ശിവന് ഭാര്യയായി വഴക്കിടുകയും ഉപദ്രവിക്കുകയുമായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാനെത്തിയ ഇയാള്‍ മകനെയും മര്‍ദ്ദിച്ചു. തുടര്‍ന്നാണ് വാക്കത്തി ഉപയോഗിച്ച് ശിവന്റെ കാലിന് മകന് വെട്ടിയതെന്ന് മണര്‍കാട് പോലീസ് പറഞ്ഞു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കാലില്‍ ആഴത്തില്‍ മുറിവുണ്ട്. മകനെ ജൂവനൈല്ക്കോടതിയില് ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: