ക്ഷേത്രങ്ങളെ സര്‍ക്കാര്‍ കറവപശുക്കളായി കാണുന്നു: ശശികല ടീച്ചര്‍

Wednesday 24 May 2017 10:20 pm IST

വൈക്കം-ചങ്ങനാശേരി: ഹൈന്ദവ ക്ഷേത്രങ്ങളെ കറവപശുക്കളായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു അവകാശ സംരക്ഷണയാത്രയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ദേവസ്വം ബോര്‍ഡുകള്‍ രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനമാനങ്ങല്‍ നല്‍കാന്‍ മാത്രമുള്ള സ്ഥാപനങ്ങളായി തീര്‍ന്നിരിക്കുകയാണ്. എം.എല്‍.എ ആകാന്‍ സാധിക്കാത്ത നേതാക്കളെ തൃപ്തിപെടുത്താനാണ് ബോര്‍ഡു മെമ്പര്‍സ്ഥാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. പൂജാരിമാരെപ്പോലും ആലോചിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.ശബരിമലയുടെ പേര് മാറ്റാനും,മകരജ്യോതി പോലും തെളിക്കേണ്ടത് ആരാണെന്ന് പ്രഖ്യാപിക്കുന്ന ഭ്രാന്തന്‍ നയമാണ് ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്നതെന്നും ടീച്ചര്‍ പറഞ്ഞു.ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന യോഗം എസ്എന്‍ ഡിപി യോഗം അസി.സെക്രട്ടറി പി.റ്റി.മന്മഥന്‍ ഉദ്ഘാടനം ചെയ്തു. സ്ഥപതി കൃഷ്ണകുമാര്‍ കെ.വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി ഹരിദാസ്,ജില്ലാ വൈസ് പ്രസിഡന്റ് എ.വി സനല്‍,ജില്ലാ സെക്രട്ടറി കെ. ഡി.സന്തോഷ്,താലൂക്ക് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍,സെക്രട്ടറി കെ.എസ്.ബാബു,വിവിധ സമുദായ സംഘടനാ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അവകാശ സംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം വി.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ മഹാസഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീ ദാസ് സാഗര്‍ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള ഹിന്ദു സാംബവ മഹാസഭ ജന.സെക്രട്ടറി എം.സത്യശീലന്‍, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് വി.സി.തങ്കപ്പന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.പി.ഗോപാലകൃഷ്ണന്‍ നായര്‍, വില്‍കുറുപ്പ് മഹാസഭ സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ മണിമല , തപസ്യ സാഹിത്യ വേദി മേഖലാ സെക്രട്ടറി പി.എന്‍.ബാലകൃഷ്ണന്‍, ഓള്‍ ഇന്ത്യാ വീരശൈവ മഹാസഭ താലൂക്ക് പ്രസിഡന്റ് പ്രസാദ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ ഇ എസ് ബിജു, കെ.പി. ഹരിദാസ,് ആര്‍.എസ്.അജിത്, ഇ.ജി.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.