കോട്ടയം : അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന് സമ്മേളനം 28ന് കോട്ടയം സുവര്‍ണ്ണ ആഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 10ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് പി.ടി.ബാബു അദ്ധ്യക്ഷനാകും.മുതിര്‍ന്ന പ്രവര്‍ത്തകരെ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്.സോന ആദരിക്കും.കലാപരിപാടികള്‍, കരോക്ക ഗാനമേള എന്നിവയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: