ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കില്‍ വെള്ളൂക്കുന്നേല്‍ കുടുംബക്കാര് ഭൂപരിഷ്കരണ നിയമം ലംഘിച്ച് വസ്തു കൈവശം വച്ച സംഭവത്തില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം പുരോഗമിക്കുന്നു.
ഇന്നലെ നെടുങ്കണ്ടം താലൂക്ക് ഓഫീസില്‍ നടന്ന ഹിയറിങില്‍ വെള്ളൂക്കുന്നേല്‍ ബോബി സ്കറിയ എത്തി. ഭൂമി സംബന്ധമായ പത്ത് രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. ഏലം കൃഷി ചെയ്തിരിക്കുന്നിടമെല്ലാം എസ്റ്റേറ്റ് എന്ന ഗണത്തില്‍പ്പെടുത്തണമെന്ന അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. 1950 മുതലുള്ള രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. ശേഷിക്കുന്ന രേഖകള്‍ ജൂണ്‍ 28ന് മുമ്പ് ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രേഖകള്‍ വിശദമായി പരിശോധിച്ചെങ്കിലേ ഭൂമി സംബന്ധമായ കാര്യങ്ങള്‍ കൃത്യമാക്കാന്‍ കഴിയൂ. സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിട്ടില്ലെന്ന വാദമാണ് വെള്ളൂക്കുന്നേല്‍ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകയും മുന്നോട്ടുവച്ചത്. ജൂണ്‍ 28നാണ് അടുത്ത സിറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: