കാണ്‍പൂര്‍: ബിഎംഎസ് ദേശീയ അധ്യക്ഷനായി അഡ്വ. സജി നാരായണനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി ബ്രജേഷ് ഉപാധ്യായ (ദല്‍ഹി), സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, ട്രഷറര്‍ ജഗദീഷ് ജോഷി (ദല്‍ഹി). മൂന്നു ദിവസമായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
2011-14 കാലയളവില്‍ ദേശീയ അധ്യക്ഷനായിരുന്ന സജി നാരായണന് തൃശൂര്‍ സ്വദേശിയാണ്. മൂന്നു വര്‍ഷമായി ദേശീയ ഉപാധ്യക്ഷനാണ്. ദേശീയ ലേബര്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
ദേശീയ സമിതി അംഗങ്ങളായി കേരളത്തില്‍ നിന്ന് സി.വി. രാജേഷ്, എം.പി. രാജീവന്, വി. രാധാകൃഷ്ണന്, അഡ്വ.എസ്. ആശാമോള്‍ എന്നിവരെയും തെരഞ്ഞെടുത്തു. കേരളത്തിന്റെ പ്രഭാരിയായി ദക്ഷിണേഷ്യന്‍ സംഘടനാ സെക്രട്ടറി എസ്. ദൊരൈരാജിനെ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് 103 പ്രതിനിധികള്‍ പങ്കെടുത്തു. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അടക്കമുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: