കോട്ടയം: ജന്മഭൂമിയുടെ ആദരവ് ഏറ്റുവാങ്ങാന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സുരഭി ലക്ഷ്മി എത്തും. സുരഭിയുടെ സാന്നിധ്യം ജന്മഭൂമി അവാര്‍ഡ് നിശയുടെ താരശോഭ വര്‍ധിപ്പിക്കും. ‘മിന്നാമിനുങ്ങ്’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സുരഭിക്ക് കിട്ടിയത്. ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള സുരഭി നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സുവര്‍ണ തിയേറ്റേഴ്സിന്റെ ‘യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്കാരം ലഭിച്ചു. അബുദാബി തിയേറ്റര്‍ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി.
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും നേടി.
നടിക്കുള്ള ദേശീയ പുരസ്കാരം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് കൊണ്ടുവന്ന അഭിനേത്രി എന്ന നിലയിലാണ് സുരഭിയെ ‘ജന്മഭൂമി’ ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: