തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് സുരക്ഷ ഒരുക്കുവാന്‍ 167 പോലീസുകാരെ നിയമിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനമായത്.
കെഎപി ബെറ്റാലിയനില്‍ നിന്നുള്ള 138 പോലീസുകാര്‍ക്ക് പരിശീലനം നല്‍കിയാണ് പതിനൊന്ന് മെട്രോ സ്റ്റേഷനുകളിലായി നിയമിക്കുന്നത്. കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലേക്ക് 29 പോലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: