4 ലക്ഷത്തിലൊതുങ്ങുന്ന 4 ബൈക്കുകള്‍

Thursday 25 May 2017 3:03 pm IST

പുതിയ ബൈക്ക് വാങ്ങാനുളള ആലോചനയിലാണോ നിങ്ങള്‍? എങ്കിലിതാ ബഡ്ജറ്റ് 4 ലക്ഷത്തിലൊതുങ്ങുന്ന ബൈക്കുകളെ പരിചയപ്പെടാം. കീശയിലൊതുമെങ്കില്‍ വാങ്ങുകയുമാകാം. കാവസാക്കി നിഞ്ച 300 2009-ലാണ് ഇതിന്റെ ആദ്യ പതിപ്പിറങ്ങിയത്- നിഞ്ച 250. പിന്നീട് 2013-ല്‍ പരിഷ്‌കരിച്ച പതിപ്പായ നിഞ്ച 300 ഇറങ്ങി. 296സിസി, ഫോര്‍-സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ എഞ്ചിന്‍ എന്നിവയാണ് നിഞ്ച 300-ന്റെ പ്രത്യേകതകള്‍. 39hp കരുത്തുറ്റതാണ് എഞ്ചിന്‍. ഇരുവശത്തുമുളള പെറ്റല്‍ ഡിസ്‌കുകള്‍ ബ്രേക്കിങ് സംവിധാനം സുഗമമാക്കും. Price: Rs 3.64 lakh (ex-showroom, Delhi) Power: 39hp at 11,000rpm Torque: 27Nm at 10,000rpm യമഹ YZF- R3 കാവസാക്കി നിഞ്ചയുടെ കരുത്തുറ്റ എതിരാളിയെന്നു വിശേഷിപ്പിക്കാം ട്വിന്‍ സിലിണ്ടറുകളുളള സ്‌പോര്‍ട്ട്‌സ് ബൈക്കായ YZF-R3-യെ. 321 സിസിയും 42hp കരുത്തുളള എഞ്ചിന്‍ എന്നിവയാണ് പ്രത്യേകതകള്‍. ഒപ്പം സുഖപ്രദമായ സീറ്റിംങ് സംവിധാനവും യമഹയെ മികവുറ്റതാക്കുന്നു. Price: Rs 3.25 lakh (ex-showroom, Delhi) Power: 42hp at 10,750rpm Torque: 29.6Nm at 9,000rpm ഡിഎസ്‌കെ ബെനെല്ലി ടിഎന്‍ടി 300 ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബെനല്ലിയുടെ ഈ റോഡിലെ താരം നിങ്ങളുടെ മനം കവരും. 300സിസി, DOHC, എട്ട് വാല്‍വുകള്‍, പാരലല്‍-ട്വിന്‍ മോട്ടോര്‍, 38.26hp കരുത്തുളള എഞ്ചിന്‍- പോരാത്തത്തിന് കാണാനും സുന്ദരന്‍. Price: Rs 3.10 lakh (ex-showroom, Delhi) Power: 38.25hp at 11,500rpm Torque: 26.5Nm at 10,000rpm KTM 390 Duke 390 ഡ്യൂക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ അവതാര്‍ 2017 തികച്ചും വ്യത്യസ്തമായാണ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. 373സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ഒപ്പം 43.5hp കരുത്തുളള എഞ്ചിനുമാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകള്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 5 സെക്കന്റുകള്‍ മാത്രം മതി. അഡ്ജസ്റ്റബിളായ ലിവറുകളും സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ടിഎഫ്ടിയുമാണ് മറ്റ് സവിശേഷതകള്‍. Price: Rs 2.26 lakh (ex-showroom, Delhi) Power: 43.5hp at 9,000rpm Torque: 37Nm at 7,000rpm

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.