പത്തനാപുരം: എസ്ബിഐയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. പാതിരിക്കല്‍ ബിന്ദുനിവാസില്‍ വി.കെ.ചെല്ലപ്പന്‍നായരുടെ എസ്ബിഐയുടെ പത്തനാപുരം ശാഖയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിക്കുകയും എടിഎം ബ്ലോക്കാണെന്ന് അറിയിക്കുകയും ചെയ്തു.
ശരിയാകണമെങ്കില്‍ ആധാര്‍നമ്പരും ഒറ്റിപി നമ്പരും ചോദിക്കുകയും ചെയ്തു. ഇതനുസരിച്ച് ഭാര്യ ശിവാനന്ദവല്ലിയമ്മ വിവരങ്ങള്‍ പറഞ്ഞുകൊടുത്തു.
എന്നാല്‍ കഴിഞ്ഞ മാസം ആധാര്‍ നമ്പരും പാന്‍കാര്‍ഡും അടക്കം ഇവര്‍ ബാങ്കില്‍ നല്‍കിയിരിന്നു. ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ ചെല്ലപ്പന്‍നായര്‍ ബാങ്കില്‍ അറിയിച്ചു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പോയ കാര്യം അറിഞ്ഞത്.
42,000 രൂപയാണ് നഷ്ടമായിരിക്കുന്നത്. മുംബൈയില്‍ നിന്നുമാണ് ഫോണ്‍ വിളിച്ചത്. പട്ടാളക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ പെന്ഷന് തുകയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിരന്തരം ഇടപാടുകാര്‍ക്ക് പണം നഷ്ടമാകുന്നതിനെപ്പറ്റി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും പണം നഷ്ടപ്പെട്ടതില്‍ ബാങ്കിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എസ്ബിഐ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: