ചേര്‍ത്തല: ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ചേര്‍ത്തലയില്‍ ചേര്‍ന്ന നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ സമരം ആരംഭിച്ചു. പത്തനംതിട്ടയില്‍ ചെറുവള്ളി എസ്റ്റേറ്റ്, കൊല്ലത്ത് കശുവണ്ടി മേഖലയിലെ പ്രതിസന്ധി, തിരുവനന്തപുരത്ത് കൈത്തറി വ്യവസായ വികസനം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് സമരം സംഘടിപ്പിക്കും. മൂവായിരം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ടി.വി. ബാബു, എ.ജി. തങ്കപ്പന്, കെ.കെ. മഹേശന്, സംഗീത വിശ്വനാഥന്, രാജേഷ് നെടുമങ്ങാട്, സുഭാഷ് വാസു, വി. ഗോപകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: