ഫാഷന്‍ ഡിസൈനിംഗ്: അപേക്ഷ ക്ഷണിച്ചു

Thursday 25 May 2017 7:43 pm IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ 42 ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്ക് എസ്എസ്എല്‍സി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠനകാലാവധി രണ്ടുവര്‍ഷം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 40 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷയും പ്രോസ്‌പെക്ടസും ഏതെങ്കിലും ഗവ. ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ബന്ധപ്പെട്ട കണ്‍ട്രോളിംഗ് ഓഫീസില്‍ നിന്നോ 25 രൂപ നിരക്കില്‍ ജൂണ്‍ 9 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 13 ന് വൈകിട്ട് 4 നകം സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.