മധ്യപ്രദേശില്‍ വാഹനാപകടം; 11 മരണം

Thursday 25 May 2017 8:20 pm IST

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് ആറു സ്ത്രീകളും നാല് കുട്ടികളുമുള്‍പ്പെടെ 11 പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാല്‍വയിലെ നിമച്ചിലായിരുന്നു സംഭവം. രാജസ്ഥാനിലെ സാന്‍വരിയ സേത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്വദേശമായ മാന്‍സുവാറിലെ ഖണ്ഡാരിയ കാച്ചിറയിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഗാന്‍സുവ നയഗാവിലുള്ള നാല്‍ക്കവലയിലായിരുന്നു അപകടം. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ തലകീഴായി മറിയുകയായിരുന്നു. ട്രാക്ടറില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 11 പേരും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നിലഗുരുതരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.