വ്യാപാരിയടക്കം നാലംഗ സംഘം കള്ളത്തോക്കുകളുമായി പിടിയില്‍

Thursday 25 May 2017 9:43 pm IST

തളിപ്പറമ്പില്‍ പിടികൂടിയ കള്ളത്തോക്കുകള്‍

തളിപ്പറമ്പ്: വ്യാപാരിയുള്‍പ്പെടെയുള്ള നാലംഗ സംഘത്തെ കള്ളത്തോക്കുമായി പോലീസ് പിടികൂടി. തളിപ്പറമ്പ് അള്ളാംകുളം സ്വദേശികളായ മൊട്ടമ്മല്‍ മുഹമ്മദ് (58), ചെറുകുന്നോന്റകത്ത് മുസ്തഫ (38), സയ്യിദ് നഗറിലെ കക്കോട്ടകത്ത് വളപ്പില്‍ മുഹമ്മദ് കുഞ്ഞി (48), കാരക്കുണ്ടിലെ കുപ്പൂരിയില്‍ മുഹമ്മദ് അന്‍ഷാദ് (19) എന്നിവരെയാണ് പരിയാരം എസ്‌ഐ വി.ആര്‍.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.

പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ അമ്മാനപ്പാറയില്‍ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ് കുഞ്ഞി തളിപ്പറമ്പ് നഗരസഭാ മുന്‍കൗണ്‍സിലറും വ്യാപാരിയുമാണ്. കെഎല്‍ 59 എച്ച് 3437 സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്നു സംഘം. കാറിനകത്തു നിന്ന് വെടിമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. വനത്തില്‍ വന്യമൃഗങ്ങളെ വേട്ടയാടാന്‍ പോകുകയായിരുന്നു തങ്ങള്‍ എന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. പിടിയിലായവരെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.