ലഹരി വിരുദ്ധ പ്രവര്‍ത്തനം; അവാര്‍ഡിന് അപേക്ഷിക്കാം

Thursday 25 May 2017 9:30 pm IST

കണ്ണൂര്‍: ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 2016 ല്‍ സംസ്ഥാനത്ത് മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍, സ്‌കൂള്‍-കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, ക്ലബ്ബ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ സംസ്ഥാനതലത്തില്‍ പരിഗണിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ ലഭിക്കും. ജൂണ്‍ 8നകം ബന്ധപ്പെട്ട എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2706698.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.